ചട്ടുകപ്പാറ:- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനകാരും ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിക്കാരായി .വാർഷിക വരിസംഖ്യയും ലിസ്റ്റും ബേങ്ക് സെക്രട്ടറി ടി.രാജൻ CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.ഗോവിന്ദൻ മാസ്റ്ററെ ഏൽപ്പിച്ചു.
ബേങ്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സ്കൂളുകൾക്ക് നൽകുന്ന 100 പത്രത്തിൻ്റെ തുകയും ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ചടങ്ങിൽ വെച്ച് കൈമാറി .
ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, ബേങ്ക് സെക്രട്ടറി ടി.രാജൻ, KCEU യൂനിറ്റ് പ്രസിഡണ്ട് കെ.നാരായണൻ എന്നിവർ പങ്കെടുത്തു. ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറിയും KCEUമയ്യിൽ ഏറിയ സെക്രട്ടറിയുമായ ആർ.വി.രാമകൃഷണൻ സ്വാഗതം പറഞ്ഞു.