ഫ്ലാഷ് മോബും ദഫ്മുട്ടും കൊണ്ട് ശ്രദ്ധേയമായി കൊളച്ചേരി എ.യു.പി.സ്കൂളിലെ 'ലഹരി വിമുക്ത കേരളം' വിളംബര ജാഥ


കൊളച്ചേരി :-  
കൊളച്ചേരി എ.യു.പി. സ്കൂൾ കുട്ടികളും ,ടീച്ചേഴ്സും , പി ടി എ യും ജനജാഗ്രത സമിതിയും സംയുക്തമായി ചേർന്ന്  തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ലഹരി വിമുക്ത കേരളം ബോധവൽക്കരണ റാലി നടത്തി. വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ട് ജനശ്രദ്ധയാകർഷിക്കാൻ റാലിക്ക് സാധിച്ചു. 

പിടി എ പ്രസിഡണ്ട് അലി അക്ബർ, വൈസ് പ്രസിഡണ്ട് ഫൈറൂസ, പിടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ സമീറ , പൗർണമി , സ്റ്റാഫ് അംഗങ്ങളായ താരാമണി ടീച്ചർ , ശ്രീജ ടീച്ചർ, എം.നിഷ ടീച്ചർ, പ്രതിഭ ടീച്ചർ, നീതു ടീച്ചർ, ശംന ടീച്ചർ, എം.ടി. നിഷ ടീച്ചർ, അബിന ടീച്ചർ, ഹിൽന ടീച്ചർ, സുഭിഷ ടീച്ചർ, ജിഷിത ടീച്ചർ, അബ്ദുളള മാഷ്, അമൽ മാഷ്, സഹീർ മാഷ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.


Previous Post Next Post