ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണം - കെ എസ് ടി എ


മയ്യിൽ :-
രാജ്യത്തിൻ്റെ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളെ നിരാകരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് കെ എസ് ടി എ മയ്യിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മയ്യിൽ ഐ എം എൻ എസ് ജി എച് എസ് എസിൽ വെച്ചു നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.വി.ശ്രീജ അധ്യക്ഷത വഹിച്ചു.കെ.രാജീവൻ സംഘടനാ റിപ്പോർട്ടും വി.കെ. വിനീഷ് പ്രവർത്തന റിപ്പോർട്ടും ടി.കെ.ശ്രീകാന്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എം. ഷീജ രക്തസാക്ഷി പ്രമേയവും ടി കെ വിശാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട്മാരായ എം സി ഷീല, കെ പി രാധാകൃഷ്ണൻ ,ജില്ലാ എക്സികമ്മറ്റി അംഗം കെ സി സുനിൽ സബ് ജില്ലാ സെക്രട്ടറി പി പി സുരേഷ് ബാബു എന്നിവർ അഭിവാദ്യം ചെയ്തു.വി.കെ. വിനീഷ് സ്വാഗതവും എം വി സദൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

എ.വി.ശ്രീജ ( പ്രസിഡണ്ട്)

വി.കെ.വിനീഷ് (സെക്രട്ടറി)

ടി.കെ.ശ്രീകാന്ത് (ട്രഷറർ)

Previous Post Next Post