മയ്യിൽ :- സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ലഹരിമുക്ത കേരളം ക്യാമ്പയിൻ പരിപാടി കയരളംഎ.യു.പി.സ്കൂളിൽ ഒക്ടോബർ 6ന് വ്യാഴാഴ്ച 10 മണിക്ക് സ്കൂൾഓഡിറ്റോറിയത്തിൽ വാർഡ് മെമ്പർ കെ ശാലിനി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ ബിന്ദു അധ്യക്ഷയായ ഈ പരിപാടിക്ക്ഹെഡ്മിസ്ട്രസ് എം.എം.വനജ കുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. ലഹരിമുക്ത കേരളം പദ്ധതിയുടെ വിശദീകരണം തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ നിർവഹിച്ചു. ഈ പരിപാടിക്ക് ആശംസകൾ നേർന്ന് കൊണ്ട് സി.ആർ.സി കോ. ഓർഡിനേറ്റർ രേഷ്മയും എസ്.എസ്.ജി കൺവീനർ കെ.പി കുഞ്ഞി കൃഷ്ണനും സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സന്ദേശവും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിൽ നിന്ന് തന്നെ ലൈവായി കാണിക്കാൻ സാധിച്ചു.
എൽ.പി.വിഭാഗത്തിലും യു.പി.വിഭാഗത്തിലും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വളർത്തിയെടുക്കാൻ നല്ല ശീലങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.