കൊളച്ചേരി :- കൊളച്ചേരി തെയ്യം അനുഷ്ഠാന കലാ കൂട്ടായ്മ കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടത്തിയ ആദരം പരിപാടിയിൽ വെച്ച് IRPC യുടെ സാന്ത്വന പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. തെയ്യം കലാ കൂട്ടായ്മക്ക് വേണ്ടി ടി.വി രാമൻ പണിക്കരിൽ നിന്ന് കെ രാമകൃഷ്ണൻ മാസ്റ്റർ സംഭാവന ഏറ്റു വാങ്ങി.
IRPC പ്രവർത്തകരായ സി സത്യൻ, കുഞ്ഞിരാമൻ PP, K ദാമോദരൻ , രാധാകൃഷ്ണൻ മാണിക്കോത്ത്, എം.വി കുഞ്ഞിരാമൻ പണിക്കർ, എം.പി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.