ചേലേരി :- ആയുഷ് പ്രഥമീക ആരോഗ്യ കേന്ദ്രം, കൊളച്ചേരി, ഭാരതീയ ചികിത്സാ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ ചേലേരി യു.പി.സ്ക്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ഏറെ ശ്രദ്ധ ആകർഷിച്ചു. വാഡ് മെമ്പർ ഇ.കെ.അജിതയുടെ അദ്ധ്യക്ഷതയിൽ പി.വി. വത്സൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ആയുർവ്വേദം കേരളത്തിലും, വിദേശത്തും പ്രചാരണം നേടി വരികയാണ്.കേരള - കേന്ദ്ര സർക്കാർ ഇതിനായി വ്യത്യസ്ഥ പദ്ധതികൾ നടപ്പിലാക്കിവരികയാണ് കേന്ദ്രം യോഗ അടക്കമുള്ള പലവിധ ചികിത്സാ രീതികളും കോവി ഡാനന്തര ചികിത്സക്കായി പാർശ്വ ഫലങ്ങളില്ലാത്ത മരുന്നുകളും എൻ.സി.ഐ.എസ്.ഒ.യുടെ നേതൃത്വത്തിൽ നടക്കുന്നു.ഇത് കേരളത്തിൽ അതിന്റെ പ്രാധാന്യത്തിൽ നടപ്പിലാക്കുന്നു.ഡോ: പ്രസൂന കേമ്പ് വിശദീകരണം നടത്തി.
ആശംസകൾ അർപ്പിച്ച് മുൻ മെമ്പർമാരായ എം. അനന്തൻ മാസ്റ്റർ,എം.വി.നാരായണൻ, ഡോ: മായജ എന്നിവർ സംസാരിച്ചു.
ചടങ്ങിന്ന് മെമ്പർ കെ.സി. സീമ സ്വാഗതവും CDS മെമ്പർ.രേഷ്മ കെ നന്ദിയും രേഖപ്പെടുത്തി.
മരുന്ന് വിതരണം ഭoഗിയായി നടത്താൻ സദാനന്ദൻ, ലിനി എന്നിവരും ഉണ്ടായി.