മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ഇരിക്കൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ പെൻഷൻ ഭവനിൽ വിവിധ പരിപാടികളോടെ ലോക വയോജന ദിനമാചരിച്ചു.
യൂനിയൻ ജില്ലാ പ്രസിഡണ്ട് എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത പരിപാടിയാൽ വയോജനങ്ങളും സമൂഹവും എന്ന വിഷയത്തിൽ ശ്രീ.രാജേഷ് വാര്യർ പൂമംഗലം മുഖ്യ ഭാഷണം നടത്തി.
മയ്യിൽ എം.എം.സി.യിലെ ഡോ: മുഹമ്മദ് സിറാജിന്റെ ആരോഗ്യ ക്ലാസും സി.വി. ഭാസ്ക്കരൻ നമ്പ്യാരുടെ കവിതാലാപനവും അവതരിപ്പിക്കപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം കെ.ടി. കത്രിക്കുട്ടി, ജില്ലാ ട്രഷറർ ഇ. മുകുന്ദൻ ,കെ. പത്മനാഭൻ മാസ്റ്റർ, സി.കെ. ജനാർദ്ദനൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭൻ സ്വാഗതവും ജോ: സെക്രട്ടറി എം.വി. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.