നാമ വൈഭവ ലിഖിതയജ്ഞത്തിനു നാളെ തുടക്കം




നാറാത്ത് : ലളിതാ സഹസ്രനാമത്തിലെ ആയിരം സ്തോത്രങ്ങളും , ആയിരം നാമാവലിയും എഴുതി സമർപ്പിക്കുന്ന ലിഖിതയജ്ഞത്തിന് ഞായറാഴ്ച തുടക്കം കുറിക്കുന്നു. ചിദഗ്നി സനാതനധർമ്മ പാഠശാല സംഘടിപ്പിക്കുന്ന നാമ വൈഭവ യജ്ഞത്തിനു ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ളവർ പങ്കാളിയായ യജ്ഞത്തിൽ മലയാളം, സംസ്കൃതം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സഹസ്രനാമം എഴുതി സമർപ്പിക്കുക എന്ന പ്രത്യേകതയുമുണ്ട്.

ഞായറാഴ്ച ഉച്ചക്ക് 2.30 ന് ഭാരതി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതകൾക്ക് ചിദഗ്നി വനിതാ രത്ന പുരസ്കാരം നൽകി ആദരിക്കും. ജയശ്രീ ജയരാജ് (ജ്യോതിഷം) പ്രിയ പ്രമോദ് (ലോക പഞ്ചഗുസ്തി ചാമ്പ്യൻ ) ഡോ: പ്രമീള ജയറാം (സേവന രംഗം) ശ്രീലത വാര്യർ ( കഥകളി, തിരുവാതിര)സുജാത എൻ (മനശ്ശാസ്ത്രം) എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. സമൂഹ സഹസ്രനാമ പാരായണത്തിൽ നിരവധി പേർ പങ്കെടുക്കും

Previous Post Next Post