മയ്യിൽ:-ഐ ടി എം കോളേജ് ഓഫ് ആർട്സ് & സയൻസ് മയ്യിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും, അഗ്രികൾച്ചർ ഡെവലപ്പ്മെന്റ് & ഫാർമേസ് വെൽഫെയർ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച “പുതുനാമ്പ് ” വിത്ത് വിതരണവും കൃഷിയറിവ് ക്ലാസ്സും നടത്തി.
പ്രസ്തുത ചടങ്ങ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി റെജി ഉൽഘടനം ചെയ്തു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫസർ പി പി മജീദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ യുസഫ് പാലക്കൽ വിത്ത് വിതരണവും, കുറ്റിയാട്ടൂർ കൃഷി ഓഫീസർ ശ്രീ സിദ്ധാർഥ് എസ് കൃഷിയറിവ് ക്ലാസ്സും നടത്തി.
കൃഷി അസിസ്റ്റന്റ് ഉദയൻ, കോളേജ് ചെയർമാൻ ശ്രീ മുനീർ കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ടി രതീഷ്, സ്റ്റാഫ് അഡ്വൈസർ ശ്രീ ജിതേഷ് പി, സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ ശ്രീ അഖിൽ കെ പി എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീമതി രേഷ്മ തുണോളി സ്വാഗദവും, പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി നിഷിത എം നന്ദി രേഖപെടുത്തി തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറികൃഷിതോട്ടം ഒരുക്കി