കൊളച്ചേരി:- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം - 2022 ലെ അവസാനഘട്ട മത്സരങ്ങളായ കലാ-സാഹിത്യ മത്സരങ്ങളും സമാപന സമ്മേളനവും നവംബർ 19 ശനിയാഴ്ച കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എല്‍.പി സ്കൂളിൽ നടക്കും.
ഔപചാരികമായ ഉദ്ഘാടനം രാവിലെ 9.30 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള നിർവ്വഹിക്കും. തുടർന്ന് കലാ-സാഹിത്യ മത്സരങ്ങൾ നടക്കും.
വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് വിജയികൾക്കുള്ള സമ്മാനദാനം നടത്തും.