സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


കൊളച്ചേരി:അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണോത്തുംചാലിന്റെയും പ്രതിഭ വായനശാല & ഗ്രന്ഥാലയം, കൊളച്ചേരിപറമ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊളച്ചേരി എയുപി സ്കൂളിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ 9 മണി മുതൽ ആരംഭിച്ച ക്യാമ്പ് 1:30 വരെ നീണ്ടു നിന്നു.  

 പ്രസിഡന്റ്‌ ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ വിനോദ് തായക്കര ഉദ്ഘാടനം നിർവഹിച്ചു.ക്യാ മ്പിന് ആശംസ നേർന്നുകൊണ്ട് കായച്ചിറ വാർഡ്‌ മെമ്പർ സമീറ സി. വി സംസാരിച്ചു.   പ്രതിഭ വായനശാല & ഗ്രന്ഥാലയം സെക്രട്ടറി പ്രകാശൻ. പി സ്വാഗതവും  ക്ലബ്‌ സെക്രട്ടറി സുജിൻ. സി നന്ദിയും പറഞ്ഞു.

ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Previous Post Next Post