പെരുമാച്ചേരി :- ഗാന്ധി സ്മാരക വായനശാല &ഗ്രന്ഥാലയം പെരുമാച്ചേരി നൂർ മലബാർ ഐ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പ് കോളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സജ്മ ഉദ്ഘാടനം ചെയ്തു. ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മയ്യിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രീത സി കെ യും രക്ഷാധികാരി ശ്രീ വി കെ നാരായണനും ആശംസ പ്രസംഗങ്ങൾ നടത്തി.
വായനശാല സെക്രട്ടറി ശ്രീ പ്രദീപ് കുമാർ ഒ സി സ്വാഗതവും ശ്രീ കൃഷ്ണൻ എ നന്ദിയും പറഞ്ഞു. വായനശാല പ്രസിഡന്റ് ശ്രീ വിനോദ് കുമാർ കെ , ശ്രീജേഷ് സി ഒ , ജയേഷ് കെ, ബിജിത്ത് കെ കെ , വിജേഷ്, രാധാകൃഷ്ണൻ, സതീഷ് ടി പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.