മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു


മയ്യിൽ :-
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി, യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. അസാധാരണ ജനപ്രീതി നേടിയതും, ഈയിടെ മലയാളത്തിൽ ഏറെ വായിക്കപ്പെട്ടതുമായ ഡോ.ആർ. രാജശ്രീയുടെ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" എന്ന നോവലിനെ അവലോകനം ചെയ്തു സദസ്സിന് പരിചയപ്പെടുത്തിയത് രാജേശ്വരി രാജീവാണ്. 

കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് അർഹമായ നോവലാണിത്. ആളിക്കത്തുന്ന തീപ്പന്തങ്ങളാണ് പല സ്ത്രീകളും. സാധാരണ ജീവിതങ്ങളെ തന്റെ അസാധാരണമായ ആഖ്യാന ശൈലി കൊണ്ടു മികച്ചതാക്കി മാറ്റാൻ രാജശ്രീ എന്ന എഴുത്തുകാരിക്ക് കഴിയുന്നുണ്ടെന്ന് അവർ പറഞ്ഞു. പഴയ തലമുറയെ പുതുതലമുറക്ക് വായിച്ചെടുക്കാൻ  രചന സഹായിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. 

വി.പി ബാബുരാജ്, പി.വി. രാജേന്ദ്രൻ , പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.കെ ഭാസ്ക്കരൻ, കെ.വി യശോദ ടീച്ചർ, പി.കെ പ്രഭാകരൻ, പി.വി. ശ്രീധരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ചടങ്ങിൽ സീന ഗിരീഷ് അധ്യക്ഷയായി. ഒ.വി വിനോദിനി സ്വാഗതവും , കെ. സജിത നന്ദിയും പറഞ്ഞു.





Previous Post Next Post