കമ്പിൽ :- കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം അൽബിർറ് വിദ്യാർത്ഥികളും അധ്യാപികമാരും കോർഡിനേറ്ററും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനും, കണ്ണൂർ ഫയർ സ്റ്റേഷനും സന്ദർശിച്ചു.
CI, SI എന്നിവരുമായി സംവദിക്കുകയും കുട്ടികളുടെ സംശയ ദുരീകരണം നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ കുട്ടികളോട് സ്നേഹത്തോടെ പെരുമാറുകയും കുട്ടികൾക്ക് സ്വീറ്റ്സ് നൽകിയും കാര്യങ്ങൾ പറഞ്ഞും കുട്ടികളുടെ കൂടെ അവർ കുറച്ച് സമയം ചിലവഴിച്ചു..
ഫയർ സ്റ്റേഷനിൽ റോപ് കെട്ടിയും തീ പിടിച്ചാൽ എങ്ങെനെ വെള്ളമൊഴിച്ച് തീ അണയ്ക്കുമെന്നും കുട്ടികൾക്ക് കാണിച്ച് കൊടുത്തു.ഫയർ സ്റ്റേഷൻ സന്ദർശിക്കാനുള്ള ടീച്ചേഴ്സിന്റെ തീരുമാനത്തെ ഫയർ സ്റ്റേഷൻ STO സർ അഭിനന്ദിച്ചു.
ഈ രണ്ടു സ്റ്റേഷനിലേയും സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും വളരെ നല്ല പെരുമാറ്റമായിരുന്നു എന്ന് സ്കൂൾ പ്രിൻസിപ്പാൾ നൂർജഹാൻ അഭിപ്രായപെട്ടു.നൂർജഹാൻ,സൈനബ, ഷാക്കിറ, കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞി, സ്കൂൾ ഡ്രൈവർ റസാഖ് എന്നിവർ നേതൃത്വം നൽകി.