വിലക്കയറ്റം അതിരൂക്ഷം ; യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധാഗ്നി ‍


കുറ്റ്യാട്ടൂർ :- പൊളളുന്ന വിലകയറ്റം,ദുസ്സഹമായ ജനജീവിതം,ദുരന്തമായി പിണറായി ഭരണം എന്നീ മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ 'അടുപ്പ് കൂട്ടി സമരം' നടത്തി .

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂർ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വി വി ലിഷ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി ഷിജു ആലക്കാടൻ, കൊളച്ചേരി ബ്ലോക്ക്‌ സെക്രട്ടറി എം വി ഗോപാലൻ, മണ്ഡലം പ്രസിഡന്റുമാരായ കെ സത്യൻ, പി വി സതീശൻ, എന്നിവർ ആശംസ പ്രസംഗം നടത്തി. നിഹാൽ എ പി സ്വാഗതവും, രാഹുൽ ഇ വി നന്ദിയും പറഞ്ഞു.





Previous Post Next Post