മതം മനസ്സുകളിൽ നിലനിൽക്കണം : കെ. എം ഷാജി

 


കണ്ണാടിപ്പറമ്പ് : മതം മനസ്സുകളിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നും തൊലിപ്പുറത്തുള്ള മതം അപകടകരമാണെന്നും കെ. എം ഷാജി. മത - ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിദ്ധ്യമായ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ്‌ രണ്ടായിരത്തിയിരുപത്തിമൂന്ന് ജനുവരി അഞ്ച് മുതൽ പന്ത്രണ്ട് വരെ സംഘടിപ്പിക്കുന്ന ദാറുൽ ഹസനാത്ത് സനദ് ദാന വാർഷിക പ്രഭാഷണത്തിന്റെ ഭാഗമായി നടത്തിയ മാനവ മൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപരതയിലധിഷ്ഠിതമായ മതം നാശം വരുത്തുമെന്നും മതങ്ങൾ സ്നേഹമുള്ള മനുഷ്യനെയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കണ്ണാടിപ്പറമ്പ് ദേശസേവ യു. പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  സയ്യിദ് അലി ബാഅലവി തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുനീർ ഹുദവി വിളയിൽ, സ്വാമി കൈവല്യാനന്ദ, ഫാദർ ലിനോ പുത്തൻവീട്ടിൽ തുടങ്ങിയവർ പ്രഭാഷണം നടത്തി. എൻ.രാധാകൃഷ്ണൻ ,രജിത് നാറാത്ത്, കെ പി. അബ്ദുൽ മജീദ്, അനസ് ഹുദവി, താജുദ്ദീൻ വാഫി, ഒ.പി മൂസാൻ കുട്ടി, ഖാലിദ് ഹാജി, ഹസനവി ഫാറൂഖ് ഹുദവി പരിപാടിയിൽ സംബന്ധിച്ചു. കെ. എൻ മുസ്തഫ  സദസ്സിന് സ്വാഗതം പറയുകയും  കെ .പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു..

Previous Post Next Post