നമ്പ്രം മുച്ചിലോട്ടുകാവിൽ കളിയാട്ടത്തിന് ഇന്ന് തുടക്കം


മയ്യിൽ :- 
ഉത്തര കേരളത്തിലെ മുച്ചിലോട്ടുകാവുകളിലെ ഉത്സവങ്ങൾക്ക് തുടക്കമിട്ട് നമ്പ്രം മുച്ചിലോട്ട് കളിയാട്ടത്തിന് വ്യാഴാഴ്ച തുടങ്ങും. ഞായറാഴ്ചയാണ് തിരുമുടി. വ്യാഴാഴ്ച പള്ളിക്കുളം നമ്പ്രത്തച്ഛൻ സമാധിമണ്ഡപത്തിൽ പുഷ്പാഞ്ജലി. വൈകീട്ട് കരിവേടൻ തോറ്റം, അഷ്ടമംഗല്യപൂജ. മുച്ചിലോട്ട് ഭഗവതിതോറ്റം, കുഴിയടുപ്പിൽ തീപകരൽ.

11-ന് രാവിലെമുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. 12-ന് മുച്ചിലോട്ട് ഭഗവതി കോടല്ലൂർ ഇല്ലത്തേക്കും പറശ്ശിനി മഠപ്പുരയിലേക്കും എഴുന്നള്ളും. 13-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി. രാത്രി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും. ചുഴലി ഭഗവതി, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, പുലിയൂർ കണ്ണൻ, വേട്ടയ്കൊരു മകൻ, കരിവേടൻ, ഗുളികൻ, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും.

Previous Post Next Post