നാറാത്ത് :- നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഡോക്ടർമാർ ആരും ഇല്ലാത്തത് ആശുപത്രിയിൽ എത്തിയ രോഗികളെ ഏറെ വലച്ചു. ഇത് മൂലം ചികിത്സ കിട്ടാതെ നിരവധി പേർക്ക് മടങ്ങേണ്ടി വന്നു. ഇത് മൂലം ഇന്ന് രാവിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൻ പ്രതിഷേധത്തിനും വേദിയായി.
സ്ത്രികളും, കുട്ടികളും,വൃദ്ധൻമാരും അടങ്ങുന്ന നിരവധി പേരാണ് ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയത്. ദൂര പ്രദേശങ്ങളിൽ നിന്നടക്കം നിരവധി രോഗികളാണ് ഇന്ന് ഇവിടെ എത്തിയിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ഡോക്ടർ ഇന്ന് ലീവാണ് എന്ന് രോഗികൾ അറിഞ്ഞത്.
നിലവിലുള്ള ഡോക്ടർ ലീവെടുക്കുമ്പോൾ പകരം ഡോക്ടറെ നിയമിക്കാത്തതതാണ് രോഗികളെ വലക്കുന്നത്.ഡോക്ടർ ലീവെടുക്കുമ്പോൾ പകരം സംവിധാനങ്ങൾ ഇല്ലാത്തത് മൂലം CHC അടച്ചിടേണ്ട ദുരവസ്ഥയാണ് ഇവിടെ ഉള്ളത്. ഇന്ന് ഡോക്ടർ ലീവാണെന്ന കാര്യം മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. പക്ഷെ ഇത് പൊതുജനങ്ങൾ അറിയുന്നില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.