കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മൂന്നാം ശനി തൊഴൽ നാളെ
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ വിശേഷപ്പെട്ട മൂന്നാം ശനി തൊഴൽ നാളെ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വിവിധ വിശേഷാൽ പൂജകളോടും ചടങ്ങുകളോടും കൂടി നടക്കും.ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ഉച്ചയ്ക്ക് അന്നദാനം ഒരുക്കിയിട്ടുണ്ട്. മഹാരുദ്രത്തിൻ്റെ അഞ്ചാം ദിനം കൂടിയായ നാളെ രാവിലെ 5.30 മുതൽ ശ്രീരുദ്ര കലശപൂജ, ശ്രീരുദ്ര ഹോമം, ശ്രീരുദ്രജപം, രുദ്രാഭിഷേകം എന്നിവ നടക്കും.10 മണിക്ക് മുരളി പറനാട്ടുകരയുടെ ആധ്യാത്മിക പ്രഭാഷണം വൈകുന്നേരം ഭഗവതിസേവയ്ക്ക് ശേഷം കലാമണ്ഡലം വൈശാഖും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടായിരിക്കും.