പറശ്ശിനിക്കടവ്: - NSS പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ആന്തൂർ നഗരസഭയുടെ കൃഷിക്കൂട്ടം പരിപാടിയുടെ ഭാഗമായി ലഭിച്ച മുളക്, വഴുതിന, തക്കാളി തുടങ്ങിയ ചെടികളാണ് സ്കൂളിലും വീടുകളിലുമായി നട്ടുപിടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ രൂപേഷ് പി കെ നിർവ്വഹിച്ചു.
NSS പ്രോഗ്രാം ഓഫീസർ ഡോ.പ്രവീണ കെ, പ്രസാദ് വി, പ്രമോദ് എൻ,ഷഹിന എം പി,സുനിത കെ,അശ്വതി ആർ, NSS വോളണ്ടിയർ ലീഡേഴ്സ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.