കൊളച്ചേരി :- ഓട്ടോ ടാക്സിക്കാരെ സമീപിച്ച് ടൗണിലേക്ക് ടാക്സി വിളിച്ചു പകുതിക്ക് വച്ച് പണവുമായി മുങ്ങുന്നവരുടെ കെണിയിൽ വീണ് പള്ളിപ്പറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ പണം നഷ്ടമായി.
ഇന്നലെ പള്ളിപ്പറമ്പ് സ്റ്റാന്റിലാണ് സംഭവം. ട്രിപ്പ് വിളിച്ചു കണ്ണൂരിലെ ഹോസ്പിറ്റലിൽ പോകണം എന്നും പറഞ്ഞ് ഒരാൾ പള്ളിപ്പറമ്പിൽ എത്തുകയും അങ്ങനെ പള്ളിപ്പറമ്പിൽ നിന്നും ഓട്ടോയിൽ ട്രിപ്പ് പോവുകയും ചെയ്തു. അങ്ങനെ പുതിയതെരു എത്തിയപ്പോൾ തന്റെ കുഞ്ഞിക്ക് മരുന്ന് വാങ്ങണം എന്ന് പറഞ്ഞു മരുന്ന് ഷോപ്പിൽ പോയി. തിരിച്ചു വന്ന് പൈസ തികയില്ല എന്ന് പറഞ്ഞു ഓട്ടോ ടാക്സി ഡ്രൈവറോട് പണം ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവർ ഫൈനാൻസ് അടക്കാൻ വച്ചിരുന്ന 3500 രൂപ അയാൾക്ക് കൊടുത്തു. പക്ഷെ ആ പണം വാങ്ങിയ അയാൾ പിന്നീട് തിരിച്ചു വന്നില്ല. അയാളെ അന്വേഷിച്ച് ഓട്ടോ ഡ്രൈവർ പുതിയതെരുവിൽ ഏറെ നേരം അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെ ഓട്ടോ ഡ്രൈവർ അവസാനം വളപട്ടണം പോലീസിലെത്തി പരാതി നൽകി മടങ്ങുകയും ചെയ്തു.
തൻ്റെ ഓട്ടോയിൽ കയറിയയാളെ മുൻപ് കണ്ടപരിചയമില്ലെന്നും പള്ളിപ്പറമ്പ് പ്രദേശത്ത് തന്നെ ആദ്യമാണെന്നും അദ്ദേഹത്തിൻ്റെ പെരുമാറ്റം കണ്ടാണ് പണം നൽകിപ്പോയതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.