ബഹ്‌റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം ത്തിന്റെ ആഭിമുഖ്യത്തിൽ തിരുവപ്പന മഹോത്സവം ഡിസംബർ 16,17 തീയ്യതികളിൽ


ബഹ്‌റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം ത്തിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 16,17 വെള്ളി , ശനി ദിവസങ്ങളിൽ ഇസ ടൗണിലെ ഇന്ത്യൻ സ്കൂൾ , ജാഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് തിരുവപ്പന മഹോത്സവം ഘോഷയാത്രയോടു കൂടിയുള്ള അകമ്പടിയിൽ നടത്തപ്പെടുന്നു .

ഡിസംബർ 16 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണി മുതൽ 7 മണി വരെ വെള്ളാട്ടം . ഡിസംബർ 17 ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ വൈകീട്ട് 7 മണി വരെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ് . മുൻകൂട്ടിയുള്ള രെജിസ്ട്രേഷൻ മുഖാന്തിരം കുഞ്ഞുങ്ങൾക്കുള്ള ചോറൂണ് കർമ്മത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . ഡിസംബർ 17 ന് ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ് .

Previous Post Next Post