കമ്പിൽ:-കമ്പിൽ ശാഖ മുസ്ലിം ലീഗ് സമ്മേളനം ഡിസംബർ 28 ബുധനാഴ്ച കുമ്മായക്കടവ് എ. വി മമ്മു ഹാജി സ്‌ക്വയറിൽ നടക്കും.രാവിലെ 7 മണിക്ക് പതാക ഉയർത്തൽ, ഉച്ചയ്ക്ക് 2.30ന് വനിതാ സംഗമം എന്നിവ നടക്കും.
വനിതാലീഗ് സ്റ്റേറ്റ് സെക്രട്ടറി റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി റംസീന മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം 6.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം നാറാത്ത് പഞ്ചായത്ത് IUML പ്രസിഡന്റ് ടിവി അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 7.30 ന് നടക്കുന്ന സമാപന സമ്മേളനം IUML കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്യും.MSF സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തും.