പള്ളിപ്പറമ്പ്:-ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന് കീ ഴിൽ നടത്തപ്പെടുന്ന 3-ാം സനദ് ദാന സമ്മേളനവും വാർഷിക പ്രഭാ ഷണവും 2023 ജനുവരി 5 മുതൽ 12 വരെയുള്ള തീയ്യതികളിൽ ഹ സനാത്ത് കാമ്പസിൽ നടത്തപ്പെടുന്നു. അതിന്റെ ഭാഗമായി പള്ളിപ്പറമ്പ് ഹിദായതു സ്വിബ്യാൻ സ്കൂൾ അങ്കണത്തിൽ സ്നേഹ സംഗമവും വിജ്ഞാന വിരുന്നും നടത്തി.മുഹമ്മദ് കുട്ടി ബാഖവി പ്രാർഥന നടത്തി.കെ - എൻ മുസ്തഫ അധ്യക്ഷനായി.
മുനീർ ഹുദവി വിളയിൽ, ഇസ്സുദ്ദീൻ മൗലവി പൊതുവാച്ചേരി വിഷയാവതരണം നടത്തി. വിശിഷ്ടാഥിതികൾക്കും കായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും മൊമെൻ്റാെ നൽകി. അഷ്റഫ് കെ,പോക്കർ ഹാജി, ഈസ പള്ളിപ്പറമ്പ് ,ഖാലിദ് ഹാജി, ശരീഫ് മാസ്റ്റർ, കെ പി അബൂബക്കർ ഹാജി, കെ.പി മുഹമ്മദലി, മൊയ്തു ഹാജി, ശൗക്കത്തലി, എ.ടി മുസ്തഫ ഹാജി ,സി.പി മായിൻ മാസ്റ്റർ,സൈഫുദീൻ നാറാത്ത്, മുസ്തഫ സി എം, മുസ്തഫ കെ.കെ, ഹംസ മൗലവി, മുസ്തഫ എം - വി, സത്താർ ഹാജി സിറ്റി, യൂസുഫ് ചേലേരി, അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ് ,സത്താർ സി.കെ പള്ളിപ്പറമ്പ് സംബന്ധിച്ചു. ഡോ. താജുദ്ദീൻ വാഫി സ്വാഗതവും ഹാഫിള് അമീൻ ഫൈസി നന്ദിയും പറഞ്ഞു.