മാണിയൂർ: - CITU മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17,18,19 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം സമുചിതമായി ആചരിച്ചു .
വിവിധ കേന്ദ്രങ്ങളിൽ CITU ഏറിയ പ്രസിഡണ്ട് കെ.നാണു ,മാണിയൂർ മേഖലാ കൺവീനർ കെ.രാമചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ കുതിരയോടൻ രാജൻ, പി.ഗംഗാധരൻ, കെ.ഗണേശൻ, എ.കൃഷ്ണൻ, കെ.പ്രിയേഷ് കുമാർ, പി.അജിത, എം.സി സുലേഖ, പി.അശോകൻ, പി.അനിശൻ എന്നിവർ നേതൃത്വം നൽകി. മാണിയൂർ മേഖലയിലെ 14 കേന്ദ്രങ്ങളിലാണ് പതാകദിനം ആചരിച്ചത്.