പന്ന്യങ്കണ്ടി ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മത പ്രഭാഷണം നാളെ മുതൽ


കമ്പിൽ : പന്ന്യങ്കണ്ടി ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മത പ്രഭാഷണ പരമ്പര ജനുവരി 24, 25, 26 തീയതികളിൽ പന്നിയങ്കണ്ടി മദ്രസ അങ്കണത്തിൽ വച്ച് നടക്കും.

ജനുവരി 25 ബുധനാഴ്ച ഹാഫിള് ഇ.പി അബൂബക്കർ ഖാസിമി പത്തനാപുരം 'ഉമ്മത്ത് നേരിടുന്ന വെല്ലുവിളികൾ, എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തും.

 ജനുവരി 26 വ്യാഴാഴ്ച ആഷിക് ദാരിമി ആലപ്പുഴ 'ഇലാഹിലേക്ക് മടങ്ങാം' എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തും.

ജനുവരി 27 വെള്ളിയാഴ്ച ഷറഫുദ്ദീൻ ഫാളിൽ ബാഖവി മാങ്ങാട് 'കൺകുളിർമയേകുന്ന സന്താനങ്ങൾ' എന്ന വിഷയത്തിലും മതപ്രഭാഷണം നടത്തും.

 സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര ദുആ നേതൃത്വം നൽകും.

Previous Post Next Post