ചേലേരി : വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചേലേരിമുക്ക് ടൗണിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം. വി ദേശീയ പതാക ഉയർത്തി.
വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം നൗഷാദ് ചേലേരി ഭരണഘടനയുടെ ആമുഖം വായിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം നിഷ്ത്താർ കെ. കെ, സ്വബാഹ്, ശംസുദ്ധീൻ.വി, അഭയ് അലി, എന്നിവർ നേതൃത്വം നൽകി.