ചിറക്കൽ : ചിറക്കൽ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ പത്മശ്രീ പുരസ്കാര ജേതാവ് കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദിന് കേരള ഫോക് ലോർ അക്കാദമിയിൽ പൗരസ്വീകരണം നൽകി. സാമൂഹിക സംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഒട്ടനവധി പേർ എസ് ആർ ഡി പ്രസാദിന് ആദരവ്അർപ്പിച്ചു. സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി.
ചിറക്കൽ കോവിലകം വലിയരാജ സി.കെ രവീന്ദ്രവർമ്മ മുഖ്യാതിഥിയായി. സ്പീക്കർ എ.എൻ ഷംസീർ എസ് ആർ ഡി പ്രസാദിന് ഉപഹാരം നൽകി. ചിറക്കലിലെ വിവിധ വായനശാലകൾ ക്ലബ്ബുകൾ, സ്കൂളുകൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ എസ് ആർ ഡി പ്രസാദിനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ: ടി സരള ,കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ , നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമ എൻ. ശശീന്ദ്രൻ ചെയർപെഴ്സൺ ടി.കെ മോളി കെ വത്സല, ജില്ലാ പഞ്ചായത്ത് അംഗം കെ. താഹിറ, വാർഡ് മെമ്പർ കെ.ലത,ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമർ, കെ. പി ജയപാലൻ മാസ്റ്റർ, സുരേഷ് വർമ്മ, ചന്ദ്രമോഹനൻ,ടി.നാരായണൻ,പി.മഹമൂദ് ഹാജി,രാഹുൽ രാജീവ്, ഷാഹുലി, എന്നിവർ സംസാരിച്ചു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി സ്വാഗതവും ഷിബു കരുൺ നന്ദിയും പറഞ്ഞു.