മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ ഇഗ്ലീഷ് കാർണിവെൽ സംഘടിപ്പിച്ചു

 


മുണ്ടേരി :-പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മുണ്ടേരി സെൻട്രൽ യു.പി.സ്കൂളിൽ ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു.മുണ്ടേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് സി.പി.സുധീഷ് അധ്യക്ഷത വഹിച്ചു.ക്ലാസ്സ്റൂം പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഗുണത പഠന പരിപോഷണ പരിപാടിയായ ഇല പ്രവർത്തന പാക്കേജിൻ്റെ ഭാഗമായാണ് മെറിമെന്റ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂർ നോർത്ത് സബ് ജില്ലയിൽ ആദ്യമായാണ് ഒരു വിദ്യാലയത്തിൽ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.നാലാം തരം ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെടുത്തി നടത്തിയ കാർണിവെല്ലിൽ കുട്ടികൾ ഒരുക്കിയ വിവിധതരത്തിലുള്ള പ്രദർശന സ്റ്റാളുകൾ ഏവരുടേയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.ബുക്ക് സ്റ്റാൾ,ടോയിസ് സെൻടർ,ടീ ഷോപ്പ്, സ്നേക്സ് കൗണ്ടർ, സ്വീറ്റ്സ്,ഫാൻസി , ഫോട്ടോബൂത്ത്,ഫ്ലവേഴ്സ് ഷോപ്പ്,തുടങ്ങിയ വ്യത്യസ്തമായ സ്റ്റാളുകൾ വിദ്യാലയ മുറ്റത്ത് ഒരുക്കിയിരുന്നു പ്രധാനധ്യാപിക എം.റീന,ബി.ആർ.സി. ട്രയിനർ ഉനൈസ് മാസ്റ്റർ,മാനേജർ കെ. അരവിന്ദാക്ഷൻ,മദർപി.ടി.എ പ്രസിഡൻ്റ്  സുനീറ ഷമീം,പി.ടി.എ.വൈസ് പ്രസിഡൻ്റ് അബ്ദുൾ ലത്തീഫ്, അധ്യാപകരായ കെ.കനകൻ മാസ്റ്റർ, പി.സുലൈഖ ടീച്ചർ ജിഷ്ണു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

അധ്യാപകരായ പുഷ്യ.എം ,ഗജിന.എ, സുലൈഖ. പി, അനുശ്രീ .പി, അക്ഷയ് കുമാർ.പി.എ, ജിഷ്ണു. പി, കെ.കെ.ഹരീഷ് കുമാർ എന്നിവർ കാർണിവെല്ലിന് നേതൃത്വം നൽകി.കാർണിവൽ നാട്ടുകാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ, അയൽപക്ക വിദ്യാലയത്തിലെ കുട്ടികൾ തുടങ്ങിയ സന്ദർശകർക്ക് പുതുമയേറിയ അനുഭവമാണ് സമ്മാനിച്ചത്.



Previous Post Next Post