കമ്പിൽ : മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കോടിപ്പോയിൽ മുസ്തഫ അധ്യക്ഷനായിരുന്നു. ദിശ സംഘടന ശാക്തീകരണ ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ ശാഖകൾക്കുള്ള ഉപഹാരം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി വിതരണം ചെയ്തു. കേരള മാപ്പിള കലാഭവൻ, മാപ്പിള ഗാന തരംഗിണി പുസ്കാര ജേതാവും മലയാളത്തിൻ്റെ അനുഗ്രതീയ പാട്ടുകാരനുമായ നവാസ് പാലേരി മുഖ്യാതിഥിയായിരുന്നു.
സിപിവി അബ്ദുള്ള, ഹംസ മൗലവി പള്ളിപ്പറമ്പ, കെപി അബ്ദുൽ മജീദ്, കെപി അബ്ദുൽ സലാം, എം മമ്മു മാസ്റ്റർ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, എം.കെ മൊയ്തു ഹാജി, സൈനുദ്ദീൻ ചേലേരി, നിസാർ എൽ, യൂസുഫ് മൗലവി, ആരിഫ് വിടി, റാസിം എന്നിവർ സംസാരിച്ചു. എം അബ്ദുൽ അസീസ് സ്വാഗതവും കെ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
പൊതു സമ്മേളനത്തിന് മുന്നോടിയായി നൂഞ്ഞേരിയിൽ നിന്നും ആരംഭിച്ച പദ യാത്ര കമ്പിലിൽ സമാപിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഒ അബ്ദുൽ ഖാദർ മാസ്റ്റർ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കോടിപ്പോയിൽ മുസ്തഫയ്ക്ക് പതാക കൈമാറി.
നാളെ രാവിലെ പത്ത് മണിക്ക് കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കുന്ന വനിതാ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി സാജിത ടീച്ചർ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കോടിപ്പോയിൽ മുസ്തഫ യുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. റിട്ടേണിംഗ് ഓഫീസർ കെവി അബൂബക്കർ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.