കൊളച്ചേരി:- 'രാഷ്ട്രരക്ഷയ്ക്ക് സൗ ഹൃദത്തിന്റെ കരുതൽ പ്രമേ യത്തിൽ എസ്.കെ.എസ്. എസ്.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് കമ്പിലിൽ നടക്കും. രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയർമാൻ അബ്ദുൽഅ സീസ് ഹാജി പതാക ഉയർ ത്തും.
അബ്ദുല്ല ഫൈസി കുമ്മായ ക്കടവ് പ്രാർഥനയ്ക്ക് നേതൃത്വം നൽകും. വൈകുന്നേരം നാലിന് കൊളച്ചേരി മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന റാലിക്ക് തുടക്കം കുറിച്ച് സയ്യിദ് അലി ഹാഷിം ജില്ലാ നേതാക്കൾക്കു പതാക കൈ മാറും. ജില്ലാ സെക്രട്ടേറിയറ്റ്,
ക്ലസ്റ്റർ, ശാഖാ നേതാക്കളും പ്ര വർത്തകരും അണിനിരക്കുന്ന റാലി കമ്പിൽ ടൗണിലൂടെ ജാലികാനഗരിയിൽ പ്രവേശിക്കും.
പൊതുസമ്മേളനം
സമസ്ത കേന്ദ്ര മുശാവറ അംഗം ടി .എസ് ഇബ്റാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അസ്ലം അസ്ഹരി അധ്യക്ഷനാകും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷൗക്കത്തലി മൗലവി വെള്ളമുണ്ട പ്രമേയ പ്രഭാഷ ണം നിർവഹിക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യാതിഥി യായി പങ്കെടുക്കും.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, എസ്. എഫ്.ഐ ജില്ലാസെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ
ജില്ലാ ട്രഷറർ നസീർ മൂര്യാട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സർഗലയ സംസ്ഥാന പ്രതിഭകൾ ദേശീയോദ്ഗ്രഥന ഗാനം ആലപിക്കും. അസ്ലം തങ്ങൾ, സഫ്വാൻ തങ്ങൾ ഏഴിമല, കെ.പി.പി തങ്ങൾ, ബഷീർ അസ്അദി നമ്പ്രം, ആർ.വി അബൂബക്കർ യമാ നി, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, കെ.കെ മുഹമ്മദ് ദാ രിമി, അഹമ്മദ് തേർളായി. ലത്തീഫ് പന്നിയൂർ, സിറാജുദീൻ ദാരിമി കക്കാട്, ജമീൽ അഞ്ചരക്കണ്ടി, അബ്ദുൽ അ സീസ് ഹാജി, ഒ.പി മുസാൻകു ട്ടി ഹാജി, ദാവൂദ് തണ്ടപ്പുറം, മു ജീബ് റഹ്മാൻ മൗലവി, ഹാരി സ് ദാരിമി വട്ടക്കൽ, മുദസിർ പാറാൽ പങ്കെടുക്കും.