ദുബൈ :- യുഎയിലെ കൊളച്ചേരി പ്രദേശവാസികളുടെ കൂട്ടായ്മയായ കൊളച്ചേരി പ്രവാസി ഗ്രാമത്തിന്റെ ജനറൽ ബോഡിയും മീറ്റപ്പും ദുബൈ qusais പോണ്ട് പാർക്കിൽ വെച്ച് സംഘടിപ്പിച്ചു.
പ്രസിഡന്റ് റിജു അധ്യക്ഷത വഹിച്ചു. ശശിധരൻ, അനന്തൻ നമ്പ്യാർ, സുഭാഷ്, രാജേഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് വിവിധതരത്തിലുള്ള ആവേശകരമായ മത്സരങ്ങൾ നടത്തി. പുതിയ 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി സുഭാഷിനെയും പ്രസിഡന്റായി റിജുവിനെയും ട്രെഷറർ ആയി സുരേഷിനെയും ജോ. സെക്രട്ടറിയായി നിഖിലിനെയും വൈസ് പ്രസിഡന്റായി വിജേഷിനെയും തിരഞ്ഞെടുത്തു. സെക്രട്ടറി റിജിത് സ്വാഗതം പറഞ്ഞു.