ചേലേരി : നൂഞ്ഞേരി കോളനിയിലെ കിണറുകൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സംഗമം ഫെബ്രുവരി 4 ശനിയാഴ്ച വൈകുന്നേരം 4.30 ന് കോളനി അംഗനവാടിക്ക് സമീപം നടക്കും.
വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം. വി, വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് സെക്രട്ടറി അനീഷ് പാലച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകും.