കമ്പിൽ :- പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ ഫാസിലിനെ മുസ്ലിം ലീഗ് പാട്ടയം ശാഖ ആദരിച്ചു.
കഴിഞ്ഞ ദിവസം കമ്പിൽ പാട്ടയത്ത് വച്ച് സാലിഹ - റിയാസ് ദമ്പതികളുടെ പത്തു മാസം പ്രായമുള്ള കുട്ടിയായ റൈസാനയ്ക്ക് ശക്തമായ കരച്ചിലിനെ തുടർന്നുണ്ടായ ശ്വാസ തടസം നേരിട്ടപ്പോൾ പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പാട്ടയത്ത് എത്തിയ മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഫസൽ സമയോചിതമായി ഇടപെട്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വീട്ടുകാരുടെ നില വിളി കേട്ട് ഉടനെ വീട്ടിലെത്തി കുട്ടിയെയും കുട്ടിയുടെ കാരണവർ അജീർ നെയും കൂട്ടി ഫസൽ ഉടൻ തന്നെ കമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് കുടുംബാഗംങ്ങളിലും പ്രദേശവാസികളിലും ഏറെ മതിപ്പുളവാക്കി. സന്ദർഭോജിതമായി ഇടപെടൽ നടത്തി പിഞ്ചു കുഞ്ഞിന ആശുപത്രിയിൽ എത്തിച്ച പോലീസ് ഉദ്യോഗസ്ഥനെ പാട്ടയം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഇന്ന് മയ്യിൽ പോലീസ് സ്റ്റേഷനിൽ എത്തി ആദരിച്ചു.
, മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ, KMCC കണ്ണൂർ ജില്ല സിക്രട്ടറി സൈനുദ്ധീൻ ചേലേരി യൂത്ത് ലീഗ് പഞ്ചായത്ത് സിക്രട്ടറി ജാബിർ പാട്ടയം ,പാട്ടയം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് ഹനീഫ പാട്ടയം,, മുസ്ലിം ലീഗ് പാട്ടയം ശാഖ സിക്രട്ടറി നാസർ എൻ വി എന്നിവർ ചേർന്നാണ് ആദരിച്ചത്.
മയ്യിൽ CI സുമേഷ് ടി പി, എ എസ് ഐ മാരായ മനു കെപി, പ്രശാന്തൻ എന്നിവർ സന്നിഹിതരായിരുന്നു.