മയ്യിൽ:- തായംപൊയിലിലെ മുണ്ടയാടൻ വീട്ടിൽ യശോദയുടെ ആടിനെ തെരുവുനായകൾ കൂട്ടത്തോടെയെത്തി കടിച്ചുകൊന്നു.
ശനിയാഴ്ച രാവിലെ വീട്ടിനു സമീപത്തെ പറമ്പിൽ കെട്ടിയിട്ട ആടിന്റെ കരച്ചിൽ കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴാണ് നായകൾ ഓടിപ്പോയത്. കഴിഞ്ഞദിവസം ഇരുവാപ്പുഴ നമ്പ്രത്തെ ഒൻപതുവയസ്സുകാരനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.