ബി.ജെ.പി. പദയാത്ര നടത്തി

 


 പുതിയതെരു:- ബി.ജെ.പി. ചിറക്കൽ മണ്ഡലം പ്രസിഡൻറ് രാഹുൽ രാജീവന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. എൽ.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുമായിരുന്നു യാത്ര.

നാറാത്തുനിന്ന് ആരംഭിച്ച പദയാത്ര ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം എ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം അലവിലിൽ സമാപിച്ചു. സമാപനസമ്മേളനം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. മുകുന്ദൻ, ഉത്തരമേഖലാ സെക്രട്ടറി കെ.പി. അരുൺ, ജില്ലാ കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സായ് കിരൺ എന്നിവർ സംസാരിച്ചു. ആർ.എസ്. സൂര്യ, ജൂലി രതീഷ്, രാധിക, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി

Previous Post Next Post