സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


തളിപ്പറമ്പ് : കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ കണ്ണൂർ റൂറൽ ജില്ലാ സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പോലീസ് സബ്ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ D.Y.S.P   ടി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ റൂറൽ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശൻ അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ സംസ്ഥാന ജോയിന്റ്  സെക്രട്ടറി പി.രമേശൻ, കെ.പി.എ ജില്ലാ സെക്രട്ടറി കെ. പ്രിയേഷ്, എൻ.വി രമേശൻ, കെ.പി അനീഷ് എന്നിവർ സംസാരിച്ചു .

മാർച്ച് 22നാണ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ കെ.പി.ഒ.എ. റൂറൽ ജില്ലാ സമ്മേളനം നടക്കുന്നത്.

Previous Post Next Post