കുറ്റ്യാട്ടൂർ:- കെ എ കെ എൻ എസ് എ യു പി സ്കൂളിൽ രാവിലെ 10ന് കുട്ടിച്ചന്തയുടെ ഉദ്ഘാടനം മെമ്പർ. യു. മുകുന്ദൻ നിർവഹിക്കുന്നു.കുട്ടികൾ കൃഷി ചെയ്ത പച്ചക്കറികൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവയാണ് നാളെ കച്ചവടത്തിന് എത്തുന്നത്. കുട്ടികൾ സാധനങ്ങൾ വിൽക്കുകയും, കുട്ടികളും രക്ഷിതാക്കളും, അധ്യാപകരും നാട്ടുകാരും ചേർന്ന് സാധനങ്ങൾ വാങ്ങുകയും ചെയ്യും. വില്പനക്കെത്തുന്ന സാധനങ്ങളുടെ ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. കുട്ടിച്ചന്തയുടെ വിളംബരം, ഇന്നലെ ഒരു പൂവൻ കോഴിയെ ലേലം ചെയ്തുകൊണ്ടായിരുന്നു.
നിത്യ ജീവിതത്തിലെ ഗണിതപ്രശ്നങ്ങൾ കുട്ടികൾ കച്ചവടത്തിലൂടെ പഠിക്കുകയും, ഉത്പന്നങ്ങളുടെ വിപണി മൂല്യം പ്രൈമറി തലത്തിൽ മനസിലാക്കി കച്ചവടം പഠിക്കാനും, ഒരു ചന്ത പരിചയപെടാനും ഇതിലൂടെ കഴിയുമെന്ന് കോർഡിനേറ്റർ കെ. സി. ഹബീബ് പറഞ്ഞു. കുട്ടിച്ചന്തയിൽ,പഴയകാല കച്ചവട രീതിയായ ബാർട്ടർ സംവിധാനവും ഉണ്ട്. പ്രായോഗിക പഠനത്തിന് ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് പി ടി എ. പ്രസിഡന്റ് കെ. മധു അഭിപ്രായപെട്ടു.