കേരള അറബി ടീച്ചേർസ് ഫെഡറേഷൻ ടി.സി അഷ്റഫ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി


കമ്പിൽ :- 
കേരള അറബി ടീച്ചേർസ് ഫെഡറേഷൻ (KATF) തളിപ്പറമ്പ് സൗത്ത് സബ്‌ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി EPKNS സ്കൂളിൽ നിന്നും  32 വർഷത്തെ സേവനമനുഷ്ഠിച്ച്  വിരമിക്കുന്ന ടി.മുഹമ്മദ് അഷ്റഫ് മാസ്റ്റർക്ക് ഉജ്വലമായ യാത്രയയപ്പ് നൽകി.കമ്പിൽ ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് KP അബ്ദുൾ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.  KATF പ്രസിഡണ്ട് അഷ്റഫ് കോളരിയുടെ അധ്യക്ഷതയിൽ  മുസ്തഫ കോടിപ്പോയിൽ (മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്) മുഖ്യപ്രഭാഷണം നടത്തി.

 എ.പി. ബഷീർ (KATF State ഓർഗനൈസിംഗ് സെക്രട്ടറി) ഉപഹാര സമർപ്പണം നടത്തി. ഷറഫുദ്ധീൻ മാസ്റ്റർ (KATF ജില്ലാ സെക്രട്ടറി) പൊന്നാട അണിയിച്ച് ആദരിച്ചു. ശുക്കൂർ കണ്ടക്കൈ (KATF വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് ) പരിചയപ്പെടുത്തി സംസാരിച്ചു. 

അനീസ് പാമ്പുരുത്തി , ടി വി ഹസൈനാർ മാസ്റ്റർ, സമീറ MK , ജുമാന കെ, ബിച്ചുക്കോയ, കബീർ, ഹനീഫ, അസൈനാർ, മജീദ് എസ് വി , നസീർ കമ്പിൽ, മൊയ്തു മയ്യിൽ മുതലായവർ സംസാരിച്ചു .

സുബൈർ തോട്ടിക്കൽ യാത്രയയപ്പ് ഗാനമാലപിച്ചു. ടി സി അശ്റഫ് മാസ്റ്റർ മറുമൊഴി ഭാഷണം നടത്തി. KATF ജന: സെക്രട്ടറി KMP അഷ്റഫ് സ്വാഗതവും ട്രഷറർ ഹബീബ് CM നന്ദിയും പറഞ്ഞു.




Previous Post Next Post