ബൈക്കപകടത്തിൽ പള്ളിയത്ത് സ്വദേശി മരണപ്പെട്ടു

 


ഇരിക്കൂർ :- ബുധനാഴ്ച രാവിലെ കൊളപ്പ വായനശാലയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു.ഇരിക്കൂറിലെ ഇറച്ചി വ്യാപാരിയായ കാരോത്ത് മുജീബ് റഹ്മാനാണ് (49) മണപ്പെട്ടത്. 

ഭാര്യവീടായ ചെക്കികുളത്തിൽ നിന്ന് ഇരിക്കൂറിലേക്ക് വരുമ്പോഴാണ് അപകടം. ബൈക്കോടിച്ചിരുന്ന ആയിപ്പുഴ മരമില്ലിലെ ടിമ്പർ മില്ലിൽ ജോലി ചെയ്യുന്ന കബീറിന് നിസ്സാരമായ പരിക്കേറ്റു പരേതനായ മാങ്ങാടൻ മാമുവിന്റെയകരോത്ത് ഖദീജയുടെയും മകനാണ് 

ഭാര്യ : ചെക്കിക്കുളം പള്ളിയത്തെഎം.ഖദീജ മക്കൾ : ഫാസിൽ (ഗൾഫ്), ഫാത്തിമ, ഫിദ, മരുമകൻ : ഹംസ (ഗൾഫ്), സഹോദരങ്ങൾ : അഷ്‌റഫ്‌, ഹനീഫ (ബീഫ് മാർക്കറ്റ്, കമാലിയ സ്കൂൾ പരിസരം)

 പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരിക്കൂർ മൊയ്തീൻ പള്ളിയിലെ നിസ്കാകാരത്തിന് ശേഷം മയ്യിത്ത് ചെക്കിക്കുളം പാറാൽ ജുമാ മസ്ജിദിൽ കബറടക്കും

Previous Post Next Post