കണ്ണൂർ:-സ്വന്തമായി കടയോ സ്ഥാപനമോ ഇല്ലാത്ത വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വിതരണം ചെയ്യുന്ന ബീച്ച് അംബ്രല്ലയുടെ ജില്ലാതല സൗജന്യ വിതരണം കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡംഗം വി ബാലൻ അധ്യക്ഷത വഹിച്ചു. മുൻ അംഗം സി പി രവീന്ദ്രൻ, (സി ഐ ടി യു ), ടി നാരായണൻ (എ ഐ ടി യു സി) ,പ്രേംജിത്ത് (ഐ എൻ ടി യു സി) ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ ഹരീഷ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ യു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്താകെ 1118 ബീച്ച് അംബ്രല്ലകളാണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ മാത്രം 16 പേർക്ക് ഇക്കുറി ബീച്ച് അംബ്രല്ലകൾ നൽകി.