കൊളച്ചേരി : കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി ടിൻ്റു സുനിൽ ചുമതലയേറ്റു. കൊളച്ചേരി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കലേഷ് ചേലേരി അധ്യക്ഷത വഹിച്ചു.
INC ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലരിയൻ, സജ്മ.എം, സി.കെ സായൂജ്, എം.കെ സുകുമാരൻ, സി. ശ്രീധരൻ മാസ്റ്റർ, രഘുനാഥൻ പി.കെ, എം. അനന്തൻ മാസ്റ്റർ, കെ. മുരളീധരൻ മാസ്റ്റർ, അച്ചുതൻ, യഹിയ പള്ളിപ്പറമ്പ്, മുഹമ്മദ് അഷ്റഫ്, തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ നിരവധി ജില്ല, ബ്ലോക്, മണ്ഡലം നേതാക്കൾ പങ്കെടുത്തു. പ്രവീൺ, മുസ്താസിൻ, രജീഷ്, നിതുൽ, അനില, നവിത തുടങ്ങിയവർ നേതൃത്വം നൽകി.
റൈജു പി.വി സ്വാഗതവും, ടിന്റു നന്ദിയും പറഞ്ഞു.