മയ്യിൽ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ; UDF സ്ഥാനാർത്ഥി പത്രിക നൽകി


മയ്യിൽ :-
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മയ്യിൽ പഞ്ചായത്തിലെ എട്ടാം വാർഡ് (വള്ളിയോട്ട് ) യു ഡി എഫ് സ്ഥാനാർത്ഥിയായ മനാഫ് കൊട്ടപ്പൊയിൽ  വരണാധികാരിക്ക് മുന്നിൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.

പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ പ്രകടനമായി ചെന്നാണ് പത്രിക സമർപ്പിച്ചത്.മയ്യിൽ മണ്ഡലം പ്രസിഡൻറ് കെ പി ശശീധരൻ, യു ഡി എഫ് ചെയർമാൻ അസൈനാർ മാസ്റ്റർ, അഡ്വ.വി പി അബ്ദുൾ റഷീദ്, സി ശ്രീധരൻ മാസ്റ്റർ, സി എച്ച് മൊയ്ദീൻ കുട്ടി, അനസ് നമ്പ്രം, ശ്രീജേഷ് കൊയിലേരിയൻ തുടങ്ങിയവർ നേതൃത്വം നൽകി.


Previous Post Next Post