കണ്ണൂർ കാഴ്ച വ്യവസായ പ്രദർശന വിപണന മേള തുടങ്ങി

 


കണ്ണൂർ:-സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്താനും വിപണി സാധ്യത വർധിപ്പിക്കാനുമായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച കണ്ണൂർ കാഴ്ച വ്യവസായ പ്രദർശന വിപണന മേള കണ്ണൂർ ടൗൺ സ്‌ക്വയറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രവും കണ്ണൂർ താലൂക്ക് വ്യവസായ ഓഫീസും നേതൃത്വം നൽകുന്ന മേള മാർച്ച് അഞ്ച് വരെ ഉണ്ടാവും. താലൂക്ക് പരിധിയിലെ ചെറുകിട വ്യവസായ യൂനിറ്റുകൾ ഉൽപാദിപ്പിച്ച വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഉണ്ടാവും.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് അധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫീസർ കെ അരവിന്ദാക്ഷൻ, കെ എസ് എസ് ഐ ഐ പ്രസിഡൻറ് ജീവരാജ് നമ്പ്യാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻറ് ടി കെ രമേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് രാജൻ തീറോത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ കെ എസ് ഷമ്മി, ഇ ആർ നിതിൻ, പിവി രവീന്ദ്രകുമാർ, വി കെ ശ്രീജൻ, കണ്ണൂർ കോർപറേഷൻ വ്യവസായ വികസന ഓഫീസർ ജീനു ജോൺ എന്നിവർ സംസാരിച്ചു.

Previous Post Next Post