കയരളം:-കയരളം.എ.യു പി.സ്കൂളിൽ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് നിർവഹിച്ചു. വാർഡ് മെമ്പർ കെ. ശാലിനി അധ്യക്ഷത വഹിച്ചു.സബ് ജില്ല തലത്തിൽ വിജയികളായിട്ടുള്ള കുട്ടികൾക്കുള്ള സമ്മാനം എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ നൽകി. ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ.പ്രസിഡണ്ട് കെ. ബിന്ദു, ബി.ആർ.സി കോ-ഓർഡിനേറ്റർ രേഷമ സി.കെ , എസ്.എസ് ജി കൺവീനർ കെ.പി.കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി