മയ്യിൽ ഗ്രാമപഞ്ചായത്തിൽ മൊബൈൽ ഫോൺ ടെക്നിഷ്യന്മാരായി വനിതകൾ


മയ്യിൽ :- വനിതകൾ മൊബൈൽ ഫോൺ ടെക്നിഷ്യന്മാരായി സ്വയംപര്യാപ്തതയിൽ മയ്യിൽ പഞ്ചായത്ത്. പഞ്ചായത്ത് ആരംഭിച്ച മൊബൈൽഫോൺ റിപ്പയറിങ് ആൻഡ് സർവീസ് പരിശീലനം വിജയകരമായി പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ടെക്നിഷ്യന്മാരായ വനിതകൾ.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സ്വയംതൊഴിൽ ആരംഭിച്ചത്. ഇത്തര ത്തിലുള്ള നേട്ടം കൈവരിച്ച രാജ്യത്തെ ഏക പഞ്ചായത്താണ് മയ്യിൽ എന്ന് അധികൃതർ പറഞ്ഞു. വനിതകൾക്ക് മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസ് പഞ്ചായത്തിലെ വിഇഒ കമാലുദീന്റെ ആശയമാണ്. ദേശീയ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരാണ് ക്ലാസിനു നേതൃത്വം നൽകിയത്. 2022 - 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ രണ്ടു മുതലാണ് ക്ലാസ് ആരംഭിച്ചത്. സമാപനത്തോടനുബന്ധിച്ചു കോഴ്സ് പൂർത്തീകരിച്ച വനിതകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥി രം സമിതി അധ്യക്ഷൻമാരായ പി.പ്രീത, രവി മാണിക്കോത്ത്, വി. വി അനിത, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post