വീടൊരുക്കാൻ കൈകോർത്ത് 'നെസ്റ്റ്' കൂട്ടായ്മ

 



ശ്രീകണ്ഠപുരം:- ചെങ്ങളായി പഞ്ചായത്തിലെ ഒരു കുടുംബത്തിന് വീട് നിർമിക്കാൻ 'നെസ്റ്റ്' വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥലം വാങ്ങിനൽകി. വർഷങ്ങൾക്ക് മുൻപ് കുറുമാത്തൂരിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് ആർട്സ് പാരലൽ കോളേജ് വിദ്യാർഥികളുടെ കൂട്ടായ്മയാണ് 'നെസ്റ്റ്'.

ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് ഇവിടെ അധ്യാപകനായി ജോലിചെയ്തിരുന്നു. പഞ്ചായത്തിൽ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന്റെ പ്രയാസം അറിഞ്ഞപ്പോൾ ഇദ്ദേഹം പഴയ ശിഷ്യരുടെ സഹായം തേടുകയായിരുന്നു. നാട്ടിലും വിദേശത്തുമുള്ള ശിഷ്യർ ചേർന്ന് മൂന്ന് സെൻറ് സ്ഥലം വാങ്ങിനൽകി. പഞ്ചായത്തംഗമായ ആശിഖ് ചെങ്ങളായിയും മുഹമ്മദ് ഷമീമും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോളേജിലെ പൂർവഅധ്യാപകരും ഉദ്യമത്തിൽ പങ്കാളികളായി. സ്ഥലത്തിന്റെ ആധാരം ജില്ലാ പഞ്ചായത്തംഗം ടി.സി.പ്രിയ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.ശോഭന, സെക്രട്ടറി കെ.കെ.രാജേഷ്, ആശിഖ് ചെങ്ങളായി, എം.സി.ശ്രീജിത്ത്, മുഹമ്മദ് ഷമീം, സയ്യദ് ഉമ്മർ, ശിഹാബ് എന്നിവർ സംസാരിച്ചു.

Previous Post Next Post