കൊളച്ചേരി :- നാലാംപീടിക അൽ ഫലാഹ് ഇസ്ലാമിക് സെന്റർ ദാറുൽ ഫലാഹിന്റെ രണ്ടാം ഭവന താക്കോൽ ദാനം കർമ്മം ഇന്ന് മാർച്ച് 12 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് നാലാംപീടിക കുമ്പളേരിയിൽ നടക്കും. കോഴിക്കോട് വലിയ ഖാസി നാസിർ അബ്ദുൾ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ്, ഷറഫുദ്ദീൻ ബാഖവി (ഖത്വീബ് & മുദരിസ് പന്ന്യങ്കണ്ടി), മുഹമ്മദ് അഷ്റഫ് അൽ ഖാസിമി, അഹ്‌മദ് ഫിറോസ് സഅദി (അൽ ഫലാഹ് സുപ്രീം കൗൺസിൽ) ,ജമാൽ പി.പി (അൽ ഫലാഹ് സുപ്രീം കൗൺസിൽ) തുടങ്ങിയവർ പങ്കെടുക്കും.