പാവന്നൂർമൊട്ടയിലെ അവാൻസയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം


കുറ്റ്യാട്ടൂർ :- പാവന്നൂർമൊട്ടയിലെ പരേതയായ അനുശ്രീ - അനുഗ്രഹ് ദമ്പതികളുടെ മകൾ അവാൻസയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം. പതിനഞ്ച് തരം പഴങ്ങൾ, ഇരുപതിലധികം മൃഗങ്ങൾ, എട്ടിലധികം മനുഷ്യ ശരീര ഭാഗങ്ങൾ, നാലിലധികം കളറുകൾ, രാജ്യങ്ങൾ, കവിതകൾ, അക്കങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഓർത്ത് പറഞ്ഞാണ് മൂന്ന് വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞ് അവാൻസ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോമിൽ നൃത്തവും അഭിനയവും ഉൾപ്പെടെ നിരവധി വീഡിയോകളിലൂടെ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടുകയാണ് അവാൻസ.



Previous Post Next Post