മയ്യിൽ എ.എൽ.പി സ്കൂൾ പഠനോത്സവവും കെ.സി കനകവല്ലി ടീച്ചർക്കുള്ള യാത്രയയപ്പും നടത്തി


മയ്യിൽ :- മയ്യിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സി കനകവല്ലി ടീച്ചർക്കുള്ള യാത്രയയപ്പും പഠനോത്സവവും സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സീനിയർ ഡയറ്റ് ലക്ചറർ കെ.പി രാജേഷും സ്കൂൾതല പഠനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിതയും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി.പി ബിജു,പി.പി സന്ധ്യ, ബാബു പണ്ണേരി,ഷൈജു.എം,പി.വി ലിജി,കെ.സി നൗഫൽ, ഇ.കെ സുനീഷ്,ബി.കെ വിജേഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post